കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ മകന്‍ ശാന്തിഗിരിയില്‍ ഇന്ന് വിവാഹിതനായി

 
wedding

 കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. യുടെയും സ്മിത സുധാകരന്റെയും  മകന്‍ സൗരഭ് സുധാകരനും   കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവ്,  എന്‍.എന്‍. ജിന്‍ഷ  ദമ്പതികളുടെ മകള്‍ ഡോ. ശ്രേയ സജീവും തമ്മിലുള്ള വിവാഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു.  ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരുടെ കാര്‍മ്മികത്വം വഹിച്ചു.  രാവിലെ 11.00 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്ന വിവാഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.  

wedding


എ.ഐ.സി.സി. വക്താക്കളായ പ്രിയ ദാസ് മുന്‍ഷി,  ക്ഷമാ മുഹമ്മദ്,  മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.പി. അടൂര്‍ പ്രകാശ്, മുന്‍ പ്രതിപക്ഷനേതാവും എം.എല്‍.എ.യുമായ രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ എം.എം.ഹസന്‍., വി.എം. സുധീരന്‍, മുന്‍ മന്ത്രിമാരായ  കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍,  കെ.മുരളീധരന്‍,  ഷിബു ബേബി ജോണ്‍, എം.എല്‍.എ. മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, പി.സി. വിഷ്ണുനാഥ്, എം. വിന്‍സന്റ്, മുന്‍ എം.പി.മാരായ പീതാംബരക്കുറുപ്പ്, ശരത്ചന്ദ്ര പ്രസാദ്, രമ്യ ഹരിദാസ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, മുന്‍ എം.എല്‍.എ.മാരായ   വര്‍ക്കല കഹാര്‍,  ബെന്നിബഹന്നാന്‍,  റ്റി. ശരത് ചന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥന്‍,  മോഹന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി.മോഹന്‍ദാസ്, ഡയറക്ടര്‍ റാണി മോഹന്‍ദാസ്,  സംവിധായകനും നടനുമായ ആലപ്പി അഷറഫ്, ഡിസ്ട്രിക്ട് ജഡ്ജ് എ. സോമന്‍, തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

wedding

കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീര്‍, സെക്രട്ടറി രാജേഷ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയന്‍, ഡി.സി.സി. പ്രസിഡന്റുമാരായ പാലോട് രവി, നാട്ടകം സുരേഷ്,  രാജേന്ദ്ര പ്രസാദ്, സി.പി.മാത്യു,  യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജുല്‍ മാക്കുറ്റി,  ചെറിയാന്‍ ഫിലിപ്പ്
ജോസഫ് വാഴയ്ക്കല്‍,   പി.ജെ. കുര്യന്‍,  കെ.പി.സി.സി. മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഹാരിഷ്, ശൂരനാട് രാജേശേഖരന്‍, മൂവാറ്റുപുഴ അഷറഫ് മൗലവി, തേക്കട അനില്‍, അഡ്വ. വെമ്പായം അനില്‍കുമാര്‍, സി.പി. ജോണ്‍, , നെയ്യാറ്റിന്‍കര സനല്‍, കോലിയക്കോട് മഹീന്ദ്രന്‍,  , ലുലു ഗ്രൂപ്പ്  സ്വരാജ് എന്‍.ബി. തുടങ്ങിയവര്‍ സംബന്ധിച്ചു.

വധു ശ്രേയ സജീവ് ഒറ്റപ്പാലം വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ ഓഫീസറും, വരന്‍ സൗരഭ് സുധാകരന്‍ ന്യൂഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള എന്‍.എ. ബി.എച്ച്. അക്രഡിറ്റേഷന്‍  വിഭാഗത്തില്‍ കോര്‍ഡിനേറ്ററായി  പ്രവര്‍ത്തിക്കുന്നു. വധൂവരന്മാര്‍ ദീര്‍ഘകാലമായി ശാന്തിഗിരി ആശ്രമത്തിലെ ഗുരുഭക്തരാണ്.