തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി

 
kpmg

കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു.  വ്യാപാര രംഗത്തെ പ്രമുഖവ്യക്തികള്‍ പങ്കെടുത്ത മീറ്റില്‍ മാനുഷികവിഭവശേഷി ആര്‍ജിക്കുന്നതിലും തന്ത്രപ്രധാന മേഖലകള്‍ കണ്ടെത്തുന്നതിലും പുതുമകള്‍ സ്വീകരിക്കുന്നതിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന ഐടി സെക്രട്ടറി രത്തന്‍ യു കേള്‍കര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാരരംഗത്തെ പ്രമുഖര്‍ക്ക് പരസ്പരം അറിവുകള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദിയായിരുന്നു യോഗം. പ്രധാനമായും രണ്ട് പാനല്‍ ചര്‍ച്ചകളാണ് നടന്നത്. ഒപ്പം പുത്തന്‍ ആശയങ്ങള്‍ക്ക് ഉരുത്തിരിഞ്ഞ തുറന്ന ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ്, ക്ലൗഡ് സൊല്യൂഷന്‍ സേവനദാതാക്കള്‍, ചില്ലറവിപണി തുടങ്ങിയ നിരവധി മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജിസിസികള്‍ക്കിടയില്‍ പുതുമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത്.

പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിറ്റിക്‌സും പോലെയുള്ള നൂതനസാങ്കേതികവിദ്യകള്‍ ജിസിസികള്‍ ഭംഗിയായി പ്രയോജനപ്പെടുത്തി വരികയാണെന്ന് കെപിഎംജിയുടെ ജിസിസി ഇന്ത്യ ലീഡര്‍ ശാലിനി പിള്ളൈ പറഞ്ഞു.  മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ സാദ്ധ്യതകള്‍ ശോഭനമാണെന്ന് കെപിഎംജി കൊച്ചിയിലെ മാനേജിങ് പാര്‍ട്ണര്‍ വിഷ്ണു പിള്ളൈ പറഞ്ഞു.