എസ്.എഫ്.ഐയെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവർത്തകരെ മൃഗീയമായി ആക്രമിച്ചു

 
V D

ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു. വിദ്യാർഥി നേതാക്കളേയും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ   എം.എൽ.എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം.

എസ്.എഫ്.ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓർക്കണം.