ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, മികച്ച ഫിസിക്കൽ എജ്യുക്കേഷനുള്ള അവാർഡ്
ബാംഗ്ലൂർ, ജനുവരി 18,2025- 2024-ലെ അക്കാദമിക് ഇൻസൈറ്റ്സ് എജ്യുക്കേഷൻ എക്‌സലൻസ് അവാർഡിൻ്റെയും ഉച്ചകോടിയുടെയും രണ്ടാം പതിപ്പിൽ,ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (LNCPE) 2024-ലെ മികച്ച ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ഓഫ് ദി ഇയർ അവാർഡിന് അർഹമായി. മാരിയറ്റ്, ഹെബ്ബാള്, ബാംഗ്ലൂർ, ജനുവരി 18-ന് നടന്ന പരിപാടിയിൽ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സംരംഭകത്വം എന്നീ മേഖലകളിൽ നിന്നും 180 വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
മഹാപുരുഷ ശ്രീമന്ത ശങ്കരദേവ സർവകലാശാലയുടെ ചാൻസലർ, പ്രൊഫ. ഭബേന്ദ്രനാഥ് ദേക, മേഘാലയ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ.ജി.ഡി.ശർമ്മ, കിംസ് മെഡിക്കൽ കോളേജ് ചെയർമാൻ പ്രൊഫ.ഡോ.അഞ്ജനപ്പ ടി.എച്ച്, ന്യൂ പ്രഥമ പബ്ലിക് സ്കൂൾ, ചെയർമാൻ ഡോ. പ്രകാശ് റാവു സതേ, ദി അക്കാദമിക് ഇൻസൈറ്റ്സ് മാഗസിൻ സിഇഒ ശ്രീ. രാകേഷ് കുമാർ സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫിസിക്കൽ എജ്യുക്കേഷൻ, സ്പോർട്സ് ട്രെയിനിംഗ്, ഹോളിസ്റ്റിക് ഡെവലപ്മെൻറ് എന്നീ മേഖലകളിലുള്ള പ്രശംസനീയമായ സമർപ്പണത്തിനായി ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, കോളേജ് ഓഫ് ദി ഇയർ അവാർഡിന് അർഹമായി..
കായികവിദ്യാഭ്യാസത്തിൽ മികവ് തെളിയിച്ചുകൊണ്ട്, LNCPE എന്നും ഒരു ദീപസ്തംഭമായി ഉറച്ചുനിൽക്കുന്നു കൂടാതെ സായ് LNCPE കായികതാരങ്ങളുടെ വളർച്ചക്കും കായികവിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിനും പ്രതിജ്ഞാബദ്ധമായി നിലനില്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024-ലെ മികച്ച ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് അവാർഡ് ലഭിച്ചതിലൂടെ, വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമത, കായിക പരിശീലനം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ LNCPE തന്റെ നേതൃത്വപാടവം ശക്തമായി തെളിയിച്ചിരിക്കുന്നു. ചടങ്ങിൽ വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് എന്നീ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്തു. രണ്ടാം പതിപ്പ് അക്കാദമിക് ഇൻസൈറ്റ്സ് എജ്യുക്കേഷൻ എക്‌സലൻസ് അവാർഡ് & ഉച്ചകോടി വിജയകരമായി സമാപിച്ചു.
ബംഗളൂരുവിൽ നടന്ന ചടങ്ങിൽ സായ് എൽഎൻസിപിഇക്കുള്ള അവാർഡ് അസോസിയേറ്റ് പ്രൊഫസറും അക്കാദമിക് ഇൻചാർജുമായ ഡോ.പ്രദീപ് ദത്ത ഏറ്റുവാങ്ങി.