ലീഡറുടെ ഓർമ്മകൾ കോൺഗ്രസിന് കരുത്തേകും : രമേശ് ചെന്നിത്തല*

 
ramesh

ലീഡർ കെ കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുമാണ് അദ്ദേഹത്തിൻ്റെ ഓർമ്മകളുടെ നിത്യ സ്മാരകങ്ങളായി നിലനിൽക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഐഎൻടിയുസി  നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും സംയുക്തമായി നടത്തിയ അനുസ്മരണ പരിപാടിയിൽ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരൻ എന്നും കോൺഗ്രസിന്റെ രക്ഷകനായിരുന്നു നിർണായകഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തമായി നയിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെ. കരുണാകരനായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഐ എൻ ടി യു സി രംഗത്ത് കൂടി  പൊതുരംഗത്ത് വന്ന കെ. കരുണാകരന്റെ ഓർമ്മകളുമായി ഒത്തുചേരുന്നത് ഐഎൻടിയുസി തൊഴിലാളികളണെന്നത് സന്തോഷകരമാണ്.ലീഡറെ  ഓർമ്മിക്കാൻ ഏറ്റവും അനുയോജ്യർ തൊഴിലാളികളാണെന്നും കെ. മുരളീധരൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. റ്റി. ശരത് ചന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ എൻ ശക്തൻ, പാലോട് രവി, വി.എസ് ശിവകുമാർ,കെ മോഹൻ കുമാർ, ചാല സുധാകരൻ, ഇബ്രാഹിംകുട്ടി കല്ലാർ, പന്തളം സുധാകരൻ, ജി എസ് ബാബു, മര്യാപുരം ശ്രീകുമാർ, ജി സുബോധൻ ,കെ പി കുഞ്ഞി കണ്ണൻ, വർക്കല കഹാർ, മോഹനൻ തമ്പി, ഭുവനേന്ദ്രൻ നായർ, ടി പി പ്രസാദ് ,മണക്കാട് സുരേഷ് ,ആർ വി രാജേഷ് ,ജോസഫ് പെരേര ,തൈക്കാട് ശ്രീകണ്ഠൻ നായർ,ആർ ഹരികുമാർ,ഋഷികേശ്, ഗായത്രി വി നായർ, വി എസ് ഹരീന്ദ്രനാഥ്, നെട്ടറച്ചിറ ജയൻ, കടകംപള്ളി ഹരിദാസ്, കൃഷ്ണകുമാർ, വെള്ളറട ദയാനന്ദൻ, കിഴുവലം വിശ്വൻ, മുത്തു കൃഷ്ണൻ, കമ്പറ നാരായണൻ, കോട്ടാത്തല മോഹനൻ, വിളപ്പിൽശാല രാമു, രാജ്മോഹൻ , റ്റി.സജിമോൻ ,എം ജഗേന്ദ്രൻ ,കുന്നുംപുറം വാഹിദ് ,അരുൺകുമാർ, ആർ പ്രേമകുമാർ, കരിങ്കുളം രാധാകൃഷ്ണൻ ,പേട്ട അനിൽ, എം പ്രസാദ്, മലമുകൾ രാജീവ് തുടങ്ങിയവർ സംസാരിച്ചു .