ലിസ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു

 
school

കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി 2018 മുതൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഓട്ടിസം കുട്ടികൾക്കായി റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു. വിവിധ തരത്തിലുള്ള തെറാപ്പികളും വിദ്യാഭ്യാസവും സംരക്ഷണവും നൽകുന്ന രീതിയിലാണ് റസിഡൻഷ്യൽ ഡിവിഷൻ ക്രമീകരിച്ചിരിക്കുന്നത്.

ഇതുവരെ ഏഴ് കുട്ടികളെ നോർമൽ സ്കൂളിലേയ്ക്ക് മാറ്റുവാൻ കഴിഞ്ഞുവെന്ന് ലിസ ഓട്ടിസം സ്കൂൾ അധികൃതർ അറിയിച്ചു. ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, പ്ലേ തെറാപ്പി, മ്യൂസിക് തെറാപ്പി, യോഗ തെറാപ്പി, ബിഹേവിയർ തെറാപ്പി എന്നിങ്ങനെ വിവിധ തെറാപ്പികളും സി ബി എസ് ഇ സിലബസിൽ വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9074446124