കായിക വിദ്യാഭ്യാസവും പരിശീലനവും ഒരുമിക്കേണ്ടത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി LNCPE യുടെ 38-ാമത് വാർഷിക ആഘോഷം
ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38-ാമത് വാർഷിക ആഘോഷം ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കായികാഭ്യാസത്തിൻ്റെയും ശാരീരിക ക്ഷമതയുടെയും പരിവർത്തന ശക്തിയെക്കുറിച്ച് ബഹുമാനപ്പെട്ട ഗവർണർ സംസാരിച്ചു. "ശരിർ മാധ്യമം ഖലു ധർമ്മ സാധനം" എന്ന LNCPE യുടെ മുദ്രാവാക്യം ഉദ്ധരിച്ചുകൊണ്ട് കായികതാരങ്ങളെ മാത്രമല്ല ഭാവി തലമുറയെയും രൂപപ്പെടുത്തുന്നതിൽ ശാരീരിക ക്ഷമതയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്ഥാപനത്തിൻ്റെ സമ്പന്നമായ പൈതൃകത്തിൻ്റെയും ശാരീരിക വിദ്യാഭ്യാസത്തിലെ മികവിനോടുള്ള സമർപ്പണത്തിൻ്റെയും തെളിവായിരുന്നു ആഘോഷം.
സായ്-എൽഎൻസിപിഇയുടെ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ ഊഷ്മളമായ സ്വീകരണത്തോടെ സായാഹ്നത്തിന് തുടക്കം കുറിച്ചു. വിശിഷ്ടാതിഥികളായ ശ്രീ. പ്രണബ് ജ്യോതി നാഥ് ഐഎഎസ് (പ്രിൻസിപ്പൽ സെക്രട്ടറി, യുവജനകാര്യ കായിക വകുപ്പ്, കേരള ഗവ.), ശ്രീ കുനാൽ ഐഎഎസ് (ജോയിൻ്റ് സെക്രട്ടറി (കായികം-വികസനം), യുവജനകാര്യ കായിക മന്ത്രാലയം, ഇന്ത്യ ഗവ.), ഡോ.ദേവേന്ദ്ര കുമാർ ധോദാവത് ഐഎഎസ് (കേരള ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി), ശ്രീ മേഘനാഥ റെഡ്ഡി ഐഎഎസ് (മെമ്പർ സെക്രട്ടറി, സ്പോർട്സ് ഡിപ്പാർട്ട്മെൻ്റ് അതോറിറ്റി, തമിഴ്നാട് ഗവ.) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശാരീരികക്ഷമതയുടെയും ആരോഗ്യത്തിൻ്റെയും സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലായി അവരുടെ സാന്നിധ്യം വർത്തിച്ചു.
കായിക വിദ്യാഭ്യാസത്തിൽ മിടുക്കരായ വിദ്യാർത്ഥികളെയും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങളെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു.
യോഗയുടെ ചടുലമായ ചലനങ്ങൾ മുതൽ ഊർജ്ജം പകരുന്ന എയ്റോബിക്‌സ് ദിനചര്യകൾ, പുരാതന ആയോധന കലയായ കളരി പയറ്റ്, ചടുലമായ ലെസിയം പ്രകടനങ്ങൾ എന്നിവ വരെ, ഓരോ പ്രദർശനവും LNCPE യുടെ വിദ്യാർത്ഥികളുടെ സമർപ്പണത്തിൻ്റെയും കഴിവിൻ്റെയും തെളിവായിരുന്നു. ഡോ. പ്രദീപ് ദത്ത, ഇൻചാർജ് അക്കാദമിക്സ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.