ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍

 
election
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍.  സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ  18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28  ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.