വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണം : ജെബി മേത്തർ എം.പി

 
jebi

വ്യാജ രേഖ ചമച്ച് അധ്യാപക നിയമനം നേടി ഒളിവിൽ പോയ എസ്.എഫ്.ഐ. നേതാവ് കെ.വിദ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വിപുലമായ രാഷ്ട്രീയ സ്വാധീനമുള്ള വിദ്യ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്.

ഇവരുടെ അടുത്ത സുഹൃത്ത് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയെ യുവതിയുടെ തിരോധാനവും തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യണം. ജാമ്യമില്ലാ കേസ് എടുത്ത് അന്വേഷണം തുടങ്ങി രണ്ടാഴ്ചയായിട്ടും പ്രതിയെ കണ്ടെത്താത്തത് പോലീസിന്റെ വീഴ്ചയാണ്. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണം. നിഷ്പക്ഷവും നീതിപൂർവവുമായ ഇടപെടൽ ഉറപ്പു വരുത്തണമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കത്തിൽ അവർ ആവശ്യപ്പെട്ടു.