ആർമി ട്രെയിനിംഗ് കമാൻഡ് മേധാവിയായി ലഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ചുമതലയേറ്റു

 
army

ഷിംല ആസ്ഥാനമായുള്ള ആർമി ട്രെയിനിംഗ് കമാൻഡിന്റെ 24-ാമത് ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ആയി  ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ഇന്ന് (ഡിസംബർ 01) ചുമതലയേറ്റു,  വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സുരീന്ദർ സിംഗ് മഹലിന്റെ പിൻഗാമിയായി ആണ് ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ് ചുമതല ഏറ്റെടുത്തത്.

 ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്ദർ സിംഗ്, സൈനിക് സ്കൂൾ കപൂർത്തല, നാഷണൽ ഡിഫൻസ് അക്കാദമി, ഖഡക്വാസ്ല, ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ എന്നിവിടങ്ങളിൽ പൂർവ്വ വിദ്യാർത്ഥിയാണ്.  1986 ഡിസംബർ 20-ന് അദ്ദേഹം 19 മദ്രാസ് റജിമെൻ്റിൽ 
കമ്മീഷൻ ചെയ്തു.

 ജമ്മു കശ്മീരിലെ തീവ്രമായ കൗണ്ടർ ഇൻസർജൻസി പരിതസ്ഥിതിയിൽ ജനറൽ ഓഫീസർ തന്റെ ബറ്റാലിയനെ നയിക്കുകയും, നിയന്ത്രണ രേഖയിലെ ഒരു ഇൻഫൻട്രി ബ്രിഗേഡ്, സ്ട്രൈക്ക് കോർപ്സിന്റെ ഭാഗമായ ഇൻഫൻട്രി ഡിവിഷൻ,  നിയന്ത്രണരേഖയിൽ വിന്യസിച്ചിരിക്കുന്ന കോർപ്സ്, വെസ്റ്റേൺ ഫ്രണ്ടിലും കൌണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് പരിതസ്ഥിതിയിലും വിവിധ കോർപ്സ്, കമാൻഡ് എന്നിവിടങ്ങളിലെ സ്റ്റാഫ് നിയമനങ്ങൾ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ജനറൽ ഓഫീസർ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ഭൂട്ടാനിലെ ഇന്ത്യൻ മിലിട്ടറി ട്രെയിനിംഗ് ടീമിലും ഇൻസ്ട്രക്ടറായിരുന്നു.  ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഹയർ കമാൻഡ് കോഴ്‌സ് തുടങ്ങി നിരവധി അഭിമാനകരമായ കോഴ്‌സുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, കൂടാതെ തായ്‌ലൻഡിലെ നാഷണൽ ഡിഫൻസ് കോളേജിൽ ചേരാനുള്ള ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.

 2021 ജനുവരി 01 മുതൽ മദ്രാസ് റെജിമെന്റിന്റെ കേണലാണ് ജനറൽ ഓഫീസർ. ആർമി ട്രെയിനിംഗ് കമാൻഡിന്റെ ചീഫ് കമാൻഡിംഗ് ജനറൽ ഓഫീസറായി ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (നയം, പ്ലാനിംഗ് & ഫോഴ്‌സ് ഡെവലപ്‌മെന്റ്) ഡെപ്യൂട്ടി ചീഫ് ആയിരുന്നു.

army

 നിലവിലുള്ള സമകാലിക സുരക്ഷാ സാഹചര്യത്തിലും ലോകമെമ്പാടുമുള്ള സംഘട്ടനങ്ങളുടെ സ്വഭാവത്തിലും, വികസിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തങ്ങൾക്കും ആശയങ്ങൾക്കും അനുസൃതമായി പ്രതികരിക്കുന്ന, പൊരുത്തപ്പെടുന്ന സൈനികരെ സൃഷ്ടിക്കാൻ ഇന്ത്യൻ സൈന്യത്തെ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.    പ്രവർത്തനപരവും തന്ത്രപരവുമായ തലത്തിൽ വിപുലമായ അനുഭവസമ്പത്തുള്ള ജനറൽ ഓഫീസർ ഇപ്പോൾ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ഈ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച അഭിമാനകരമായ സൈനിക പരിശീലന കമാൻഡിന് ഉചിതമായി നേതൃത്വം നൽകുന്നു.

 അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വത്തിനും രാഷ്ട്രത്തോടുള്ള കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനും, ജനറൽ ഓഫീസറെ 2015-ൽ യുദ്ധ സേവാ മെഡലും 2019-ൽ വിശിഷ്ട സേവാ മെഡലും നൽകി ആദരിച്ചു.

കാറ്റഗറി എ ട്രെയിനിംഗ് സ്ഥാപനങ്ങൾ, വിമുക്തഭടന്മാർ, വീർ നാരിസ്, ഡിഫൻസ് സിവിലിയൻ ജീവനക്കാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടെ ആർമി ട്രെയിനിംഗ് കാമണ്ടിലേ എല്ലാ റാങ്കിലള്ള ഉദ്യോഗസ്ഥർക്കും അദ്ദേഹം ആശംസകൾ നേർന്നു.