കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ആരോപണം

 
ppp
ബ്രഹ്‌മപുരം തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചാണ് വാഴക്കാല സ്വദേശി ലോറന്‍സ് മരിച്ചതെന്ന് ബന്ധുക്കള്‍. ശ്വാസകോശ രോഗിയായ ലോറന്‍സ്(70) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും പുകയുടെ മണം കടുത്ത ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്നും ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ മുതലാണ് ലോറന്‍സിന് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഓക്സിജന്‍ ലെവല്‍ താഴുന്ന സാഹചര്യവും ഉണ്ടായി. പുകയുടെ മണമാണ് ലോറന്‍സിന് സഹിക്കാന്‍ കഴിയാതെ വന്നിരുന്നതെന്നും വാതിലും ജനലും അടച്ചിട്ടിട്ടും പുക അകത്തുകയറിയെന്നും ലോറന്‍സിന്റെ ഭാര്യ വ്യക്തമാക്കി.

അതേസമയം, ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി ആരോപിച്ചു. ഒരാഴ്ചയായി ശ്വാസതടസം അനുഭവപ്പെട്ടയാളാണ് മരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു