ഇന്ത്യയിലെ ടോപ്പ് 10 നോമിനേറ്റഡ് ഫിനൈലുകളെക്കാൾ മികച്ചതെന്ന് തെളിയിച്ച് ലൈസോൾ

 
buss
ഇന്ത്യക്കാർ വോട്ട് ചെയ്ത ടോപ്പ് 10 ഫിനൈലുകളെക്കാൾ മികച്ചതാണ് ലൈസോൾ എന്ന് തെളിയിച്ച് ലൈസോളിന്റെ ഓപ്പൺ ചാലഞ്ച് ടെസ്റ്റ്‍വാട്ട്‍യുട്രസ്റ്റ്. മറ്റ് ഫിനൈലുകൾക്കൊപ്പം ടെസ്റ്റ് നടത്തിയപ്പോൾ  ലൈസോൾ കൂടുതൽ അണുക്കളെ കൊല്ലുമെന്നും അവയെക്കാളേറെ മികച്ച ക്ലീനിംഗ് നൽകുമെന്നും കണ്ടെത്താനായി.  അണുക്കളെ നശിപ്പിക്കുന്നതിനും വൃത്തിയാക്കുന്നതിനും ഉള്ള ഫിനൈൽ ബ്രാൻഡുകളുടെ ശേഷി  ലിസോളുമായി താരതമ്യം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.

ടെസ്റ്റിംഗ് ഘട്ടത്തിൽ, ഉപഭോക്താക്കൾ നോമിനേറ്റ് ചെയ്ത മികച്ച പത്ത് ഫിനൈലുകൾ ഒരു സ്വതന്ത്ര ഐഎസ്സ്ഒ സർട്ടിഫൈഡ് ലബോറട്ടറിയിൽ ലൈസോളുമായി താരതമ്യം ചെയ്തു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫിനൈൽ ബ്രാൻഡുകളെ അപേക്ഷിച്ച് ലൈസോൾ 99.9% അണുക്കളെ  കൊല്ലുകയും 10 മടങ്ങ് കൂടുതൽ ക്ലീനിംഗ് നൽകുകയും ചെയ്യുന്നുണ്ടെന്ന് ലാബ് റിസൾട്ട് വെളിപ്പെടുത്തി. ചാലഞ്ചിലൂടെ ഫിനൈലുകളെക്കുറിച്ചും, അണുക്കളെ നശിപ്പിക്കാൻ അവക്കുള്ള ഫലപ്രാപ്തിയെക്കുറിച്ചുമുള്ള ധാരണ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് റെക്കിറ്റ്-സൗത്ത് ഏഷ്യ ഹൈജീൻ വിഭാഗം റീജണൽ മാർക്കറ്റിംഗ് ഡയറക്‌ടർ സൗരഭ് ജെയിൻ പറഞ്ഞു.