മാധ്യമം പത്രത്തിൽ നിന്ന് 24 പ്രൂഫ് റീഡർമാരെ പിരിച്ച് വിടുന്നു.

 
MDM

ജൂലൈ ഒന്ന് മുതൽ ജോലിയില്ല എന്ന് അറിയിക്കുന്ന നോട്ടീസ് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്തു തുടങ്ങി.സീനിയർ ആയ നാല് പേരെ നിലനിർത്തിയാണ് 24 പേരെ പിരിച്ച് വിടുന്നത്. 
നിലനിർത്തുന്നതിൽ എറണാകുളം ജില്ലാ കെ.യു.ഡബ്ള്യൂ.ജെ (പ്രസ്സ് ക്ലബ്ബ്) സെക്രട്ടറി സൂഫി മുഹമ്മദ് ഉൾപ്പെടും. 


ജീവനക്കാരെ വൻതോതിൽ കുറക്കുന്നതിൻ്റെ തുടക്കമാണ് ടെസ്റ്റ് ഡോസ് എന്ന നിലയിൽ പ്രൂഫ് വിഭാഗത്തിൽ നിന്നുള്ള ഈ പിരിച്ച് വിടൽ.   രണ്ട് വർഷമായി ശമ്പളം മുടക്കി മാധ്യമം മാനേജ്‌മെൻ്റ് ജീവനക്കാരെ ദ്രോഹിച്ച് വരുകയാണ്.ക്ലാസ് താഴ്തി ശമ്പളം കുറക്കുകയും ചെയ്തു.  അതിനെതിരെ ലേബർ കോടതിയെ സമീപിച്ചതിൻ്റെ പ്രതികാരമായി ശമ്പളം സ്ലാബുകളായി ഘട്ടം ഘട്ടമായാണ് നൽകുന്നത്.  പിരിച്ച് വിടൽ നോട്ടീസ് ആരും കൈപ്പറ്റരുതെന്ന് യൂനിയൻ നിർദ്ദേശിച്ചിട്ടുണ്ട്.  പിരിച്ച് വിടൽ ഭീഷണിയിലായ ജീവനക്കാരോട് ഐക്യപ്പെടുന്നു.  എല്ലാവരോടും ഇവരെ പിന്തുണക്കാനും ഒപ്പം നിൽക്കാനും അഭ്യർഥിക്കുന്നു.