മാമുക്കോയയുടെ ആരോഗ്യനില അതീവ ഗുരുതരം; തലച്ചോറില്‍ രക്തസ്രാവം കൂടി

 
koya

സിനിമ നടന്‍ മാമുക്കോയയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവം കൂടിയായതോടെയാണ് നില ഗുരുതരമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മാമുക്കോയ ഇപ്പോള്‍ ചികിത്സയിലുള്ളത്.

തിങ്കളാഴ്ച രാത്രി കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനത്തിനിടെയാണ് മാമുക്കോയക്ക് ഹൃദയാഘാതമുണ്ടായത്. മിനുട്ടുകള്‍ക്കകം വണ്ടൂരിലെ നിംസ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ട് മാറ്റിയത്. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമായിരുന്നു വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്.