നിയമസഭാ പുസ്തകോത്സവം മഹാവിജയമാക്കിയത് മാധ്യമങ്ങൾ:‍ സ്പീക്കർ എ.എൻ ഷംസീർ

 
speaker

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും 
നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -രണ്ടാം പതിപ്പിന്റെ(കെഎൽഐബിഎഫ് -2) മീഡിയ സെൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുസ്തകോൽസവം രണ്ടാം പതിപ്പിന്റെ വിജയത്തിന് മാധ്യമ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കെഎൽഐബിഎഫ്-രണ്ടാം പതിപ്പിന്റെ മീഡിയ സെൽ ചെയർമാൻ ഐ.ബി സതീഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, മീഡിയ സെൽ വർക്കിംഗ് ചെയർമാൻ ആർ.എസ്. ബാബു (ചെയർമാൻ മീഡിയ അക്കാദമി‍)  ജനറൽ കൺവീനർ കെ. സുരേഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ -ഐ ആൻഡ് പിആർഡി ‍), കോർഡിനേറ്റർ ജി.പി ഉണ്ണികൃഷ്ണൻ (കേരള നിയമസഭ ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.