മാധ്യമ ഫോട്ടോഗ്രാഫി പ്രദർശനം ബാലഭവനിൽ

 
pix
pix
കേരള വിനോദ സഞ്ചാര വകുപ്പ്    ഓണാഘോഷത്തോടനുബന്ധിച്ച്  തിരുവനന്തപുരം പ്രസ്ക്ലബ്ബുമായി സഹകരിച്ച്  സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോ എക്സിബിഷൻ  '' ക്യാപ്പിറ്റൽ ലെൻസ് വ്യൂ' കനകക്കുന്ന് പാലസിന് സമീപമുള്ള ജവഹർ ബാലഭവനിൽ   മന്ത്രി ജി ആർ അനിൽ ഫോട്ടോ എടുത്ത്  ഉദ്ഘാടനം ചെയ്തു .വി.ജോയ് എംഎൽഎ ,പ്രസ് ക്ലബ്ബ് സെക്രട്ടറി കെ എൻ സാനു ,ജോ. സെക്രട്ടറി എ വി മുസാഫർ, ക്യാപിറ്റൽ ലെൻസ് വ്യൂ കൺവീനർ രാജേഷ് മേനോൻ ,ടി. എസ് ഷിജു മോൻ,തലസ്ഥാനത്തെ മാധ്യമ ഫോട്ടോഗ്രാഫർമാർ തുടങ്ങിയവർ പങ്കെടുത്തു .ഫോട്ടോഗ്രാഫി പ്രദർശനം എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് കാണാനാവും .കനകക്കുന്നിലെ മെയിൻ ഗേറ്റ് വഴിയാണ് പ്രവേശനം