മെഡിക്കൽ സമരം രാവിലെ 6 മുതൽ വൈകിട്ട് ആറ് വരെ

ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ അണിനിരക്കുന്ന ധർണ്ണ നടക്കും
 
doctor

സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രികളും, ആരോ​ഗ്യ പ്രവർത്തകർക്കും, ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് 
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്ത് പ്രഖ്യാപിച്ച മെഡിക്കൽ സമരം 17 ന് രാവിലെ 6 മണി മുതൽ വൈകിട്ട് ആറ് മണി വരെ നടക്കും. ഐഎംഎ പ്രഖ്യാപിച്ച സമരത്തിന്  സർക്കാർ - പ്രൈവറ്റ് മേഖലയിലെ എല്ലാ സംഘടനകളും, കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ​ഗ്രാജുവേറ്റീവ് സ്റ്റുഡൻസ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ്, കോപ്പറേറ്റ് ആശുപത്രികൾ ഉൾപ്പെടെയുള്ള മെഡിക്കൽ മാനേജ്മെന്റുകൾ 40 ഓളം സ്പെഷ്യലിറ്റി ഓർ​ഗനേഷനുകൾ ഉൾപ്പെടെ  പിൻതുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെ പ്രവർത്തനവും സ്തംഭിക്കും.

അത്യാഹിത വിഭാ​ഗവും, എമർജൻസി ഓപ്പറേഷനും ഒഴികെയുള്ള മുഴുവൻ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കും. 

മെഡിക്കൽ സമരത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ അണി നിരക്കുന്ന ധർണ്ണ നടക്കും. രാവിലെ 10.30 തിന് നടക്കുന്ന പ്രതിഷേധ ധർണ്ണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി . എൻ ഉദ്ഘാടനം ചെയ്യും. ഐഎംഎ സംസ്ഥാന ഭാരവാഹികൾ, മറ്റ് സംഘടനകളിലെ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ധർണ്ണയ്ക്ക് നേതൃത്വം നൽകും. ജില്ലാ കേന്ദ്രങ്ങളിൽ അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധർണ്ണ നടത്തുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി എൻ, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ അറിയിച്ചു.