എല്ലാ ജില്ലകളിലും ബുക്ക്‌ കോർണർ സ്ഥാപക്കും - മന്ത്രി സജി ചെറിയാൻ

 
saji

പുസ്തകങ്ങൾ ജനങ്ങളിൽ എത്തിക്കാൻ എല്ലാ ജില്ലകളിലും ബുക്ക് കോർണറുകൾ ആരംഭിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പൊതുജനങ്ങൾ എത്തുന്ന ആശുപത്രികൾ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും ബുക്ക്‌ കോർണറുകൾ തുടങ്ങും. തിരുവനന്തപുരത്തു കോട്ടക്കകത്തു കേരള സ്റ്റേറ്റ് ബുക്ക് മാർക്ക്‌ ആരംഭിച്ച ബുക്ക് കോർണറിന്റെ മാതൃകയിലാകും ഇതു നടപ്പിലാക്കുക, ബുക്ക് മാർക്കാകും പദ്ധതി നടപ്പിലാക്കുക.


ലോക പുസ്തകദിനത്തിൽ എഴുത്തുകാരുമായി നടത്തിയ സർഗ്ഗ സംവാദത്തിലാണ് മന്ത്രി സജി ചെറിയാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ബുക്ക്‌ മാർക്ക്‌ തിരുവനന്തപുരത്തെ ബുക്ക്‌ കോർണറിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ കൂടിച്ചേരലിൽ പങ്കെടുത്ത സാംസ്‌കാരിക വകുപ്പ് മന്ത്രി കോളേജ് കാലത്തെ തന്റെ വായനനനുഭവങ്ങളും പങ്കു വച്ചു. കഥകൃത്തുക്കളായ വിനു എബ്രഹാം, ശ്രീകണ്ഠൻ കരിക്കകം, ജേക്കബ് എബ്രഹാം, ടി ബി ലാൽ, കവി അഹമ്മദ് ഖാൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ, ബിജു മുത്തത്തി തുടങ്ങിയവർ പങ്കെടുത്തു. ബുക്ക്‌ മാർക്ക്‌ സെക്രട്ടറി എബ്രഹാം മാത്യു അധ്യക്ഷനായിരുന്നു. കൂടിച്ചേരലിൽ പങ്കെടുത്ത എഴുത്തുകാർക്ക് മന്ത്രി പുസ്തകങ്ങൾ സമ്മാനമായി നൽകി.