ആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍

 
train

ആലുവയില്‍ അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുള്ള ആദവ് കൃഷ്ണയുമാണ് മരിച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ആലുവയ്ക്കടുത്ത് പുറയാറിലാണ് സംഭവം. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇരുവര്‍ക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചെങ്ങമനാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് അരുണ്‍ കുമാര്‍ ഏതാനും ഭിവസം മുമ്ബ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ ഷീജ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.