മോട്ടോ ജി85 5ജി പുറത്തിറക്കി

 
photos
 മോട്ടോ ജി85 5ജി പുറത്തിറക്കി മോട്ടോറോള. 3ഡി കർവ്ഡ്, എൻഡ്‌ലസ് എഡ്ജ് ഡിസ്‌പ്ലേയുള്ള ആദ്യത്തെ മോട്ടോ ജി സീരീസ് ഫോണാണ്. 120ഹേർട്സ് പിഒഎൽഇഡി ഡിസ്‌പ്ലേ, ഗോറില്ല ഗ്ലാസ് 5, സോണി സെൻസറോട് കൂടിയ ഷെയ്ക്ക് ഫ്രീ 50എംപി ക്യാമറ, ഡോൾബി ഡ്യുവൽ സ്പീക്കറുകൾ എന്നിവയുണ്ട്. കനവും(7.59എംഎം) ഭാരവും(172ഗ്രാം) കുറഞ്ഞതും പ്രീമിയം രൂപകൽപ്പനയും സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച 12ജിബി റാം + 256ജിബി സ്റ്റോറേജുമുണ്ട്.

ഒലിവ് ഗ്രീൻ, കൊബാൾട്ട് ബ്ലൂ (വീഗൻ ലെതർ), അർബൻ ഗ്രേ (അക്രിലിക് ഗ്ലാസ്) എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ മോട്ടോ ജി85 8+128ജിബി വേരിയന്റിനു 17,999 രൂപയും 12+256ജിബിക്ക് 19,999 രൂപയുമാണ് ലോഞ്ച് വില. ഫ്ലിപ്കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ജൂലൈ 16ന് ഉച്ചക്ക് 12 മണി മുതൽ  വിൽപ്പനയ്‌ക്കെത്തും. ബാങ്ക്, എക്‌സ്‌ചേഞ്ച്, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.