സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായി ശ്രീമതി ഭുവനേശ്വരി എ ചുമതലയേറ്റു
Jul 13, 2023, 13:05 IST
മികച്ച ബാങ്കിംഗ് പരിജ്ഞാനത്തിന് ഉടമയായ ഭുവനേശ്വരി മുപ്പതോളം വർഷങ്ങളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ ചുമതലകൾ നിർവഹിക്കുന്നു.
രാജസ്ഥാൻ, ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ച് മാനേജർ, റീജിയണൽ മാനേജർ, സോണൽ മാനേജർ തുടങ്ങിയ പദവികൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1994 ബാച്ചിലെ പ്രൊബേഷണറി ഓഫീസറായാണ് തുടക്കം.
വിശിഷ്ടമായ ഔദ്യോഗിക ജീവിതത്തിനും സമൃദ്ധമായ അനുഭവസമ്പത്തിനും ഉടമയായ ശ്രീമതി ഭുവനേശ്വരി ലവിൽ കോർപ്പറേറ്റ് സെന്ററിൽ ജനറൽ മാനേജർ (റീഡിസൈൻ സ്റ്റുഡിയോ) ആയിരുന്നു .ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും സൗകര്യം, പ്രവർത്തനമികവ് എന്നിവ ലക്ഷ്യമിട്ട് ബാങ്കിലെ വിവിധ നടപടിക്രമങ്ങൾ, പ്രക്രിയകൾ,ഘടനകൾ തുടങ്ങിയവ അവലോകനം ചെയ്യുന്ന ചുമതലകളാണ് നിർവഹിച്ചു വന്നത്.ആശയവിനിമയം, പ്രവർത്തന മികവ്, ക്രെഡിറ്റ് പെർഫോമൻസ് മോണിറ്ററിംഗ്, ടെക്നോളജി ഉൽപ്പന്നങ്ങൾ എന്നിവയിൽ വിദഗ്ധയായ ഭുവനേശ്വരി ഏറ്റെടുത്ത ചുമതലകളെല്ലാം മികവുറ്റതാക്കി