പ്രതിരോധ വക്താവായി ശ്രീമതി സുധ എസ് നമ്പൂതിരി ചുമതലയേറ്റു

 
pix

തിരുവനന്തപുരത്ത്  പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി ശ്രീമതി സുധ എസ് നമ്പൂതിരി (ഐഐഎസ്) ചുമതലയേറ്റു.   കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കോട്ടയത്തെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു.

പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും  പരിപാടികൾ, നയങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട  വാർത്തകൾ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്.

CMS:AIR, ന്യൂഡൽഹി, പ്രസ്സ്  ഇൻഫോർമേഷൻ ബ്യൂറോ കൊച്ചി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, കോട്ടയം എന്നിവിടങ്ങളിൽ ജോലി ചെയ്‌ത 30 വർഷത്തെ അനുഭവ സമ്പത്തുണ്ട് ശ്രീമതി സുധ എസ് നമ്പൂതിരിയ്ക്ക്.

ആലപ്പുഴ സ്വദേശിയായ ശ്രീമതി സുധ എസ് നമ്പൂതിരിയുടെ  ഭർത്താവ് ചേർത്തല കെവിഎം കോളേജ് ഓഫ് ആർട്‌സ് & സയൻസ് പ്രിൻസിപ്പൽ ഡോ.ഇ കൃഷ്ണൻ നമ്പൂതിരിയാണ്. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്.