അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'മൈ വോട്ട് മൈ പ്രൈഡ് ' ക്യാമ്പയിൻ

 
pix
മാർച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും (SVEEP) കനൽ ഇന്നോവഷൻസിന്റെയും സംയുക്തഭിമുഖ്യത്തിൽ ' മൈ വോട്ട് മൈ പ്രൈഡ് ' ക്യാമ്പയിനും വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. കനകക്കുന്നിൽ നടന്ന പരിപാടി   ജില്ലാകളക്ടർ  ജെറോമിക് ജോർജ്  ഉദ്ഘാടനം ചെയ്തു. വനിതാ ദിന ആശംസകൾ നേർന്ന കളക്ടർ വോട്ടു ചെയ്യുന്നതിനുള്ള സൂപ്പർ പവർ എല്ലാവരും വിനിയോഗിക്കണമെന്ന് പറഞ്ഞു.  ചടങ്ങിൽ ജില്ലയിലെ  കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ  അരങ്ങേറി. തിരുവനന്തപുരം സ്വീപ് നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ  അഖിൽ വി. മേനോൻ  ക്യാമ്പയിനിൽ പങ്കാളിയായി.