ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെ ആദരിച്ചു

 
p

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവരെയും അണ്ടര്‍ 20 ലോക വനിതാ വാട്ടര്‍പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത താരങ്ങളെയും കേരള അക്വാട്ടിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. വിമന്‍സ് ക്ലബില്‍ നടന്ന ചടങ്ങ് മുന്‍ മന്ത്രിയും കേരള അക്വാട്ടിക് അസോസിയേഷന്‍ ഹോണററി ലൈഫ് പ്രഡിഡന്റുമായ എം. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. താരങ്ങള്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ടെക്നികല്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് .രാജീവ്, സായ്-എല്‍എന്‍സിപി ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍,  വോളിബോള്‍ മുന്‍ അന്താരാഷ്ട്ര താരം എസ്. ഗോപിനാഥ് ഐ.പി.എസ് , കേരള അക്വാട്ടിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി.എസ്. മുരളീധരന്‍, ജോ. സെക്രട്ടറി ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ദേശീയ ഗെയിംസില്‍ കേരളം അക്വാട്ടിക് ഇനത്തില്‍ ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 13 മെഡലുകളാണ് നേടിയത്. കേരളത്തിനായി വ്യക്തിഗത ഇനത്തില്‍ ഏറ്റവും അധികം സ്വര്‍ണവും മെഡലുകളും നേടിയത് നീന്തല്‍ താരം ഒളിമ്പ്യന്‍ സജന്‍ പ്രകാശാണ്.