ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

 
KP

പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ്  ചാമ്പ്യൻഷിപ്പ്  മൽസരങ്ങൾക്ക്  സായി എൽ എൻ സിപിയിൽ തുടക്കമായി . കായിക മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു . കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്ന് മന്ത്രി  അബ്ദു റഹ്മാൻ പറഞ്ഞു. 


സായി എൽ എൻ സി പി  പ്രിൻസിപ്പൽ ഡോ. ജി കിഷോർ മുഖ്യാതിഥിയായി .  ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ , സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്  യു ഷറഫലി , സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന , കേരള കളരിപ്പയറ്റ്  അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ വസന്ത മോഹൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി .  സംസ്ഥാന മൽസരങ്ങളിൽ വിജയിച്ച എഴുന്നൂറോളം വരുന്ന താരങ്ങളാണ് പതിമൂന്നാം തീയതി വരെ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായാണ് മൽസരങ്ങൾ .