ദേശീയതലത്തിൽ 'സ്‌നേഹപൂർവ്വം' വിദ്യാഭ്യാസ ധനസഹായം: മാർച്ച് 31 വരെ അപേക്ഷിക്കാം: മന്ത്രി ഡോ. ആർ ബിന്ദു

 
bindhu
കേരള സാമൂഹ്യ സുരക്ഷാ മിഷൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവ്വം' ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽ പെട്ടവരും സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് 'സ്‌നേഹപൂർവ്വം'. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷകൾ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി വേണം അപ്പ്‌ലോഡ് ചെയ്യാൻ. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കാൻ *സാധിക്കില്ല.
ഓൺലൈൻ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്‌സൈറ്റായ http://kssm.ikm.in ലും ടോൾ ഫ്രീ നമ്പറായ   1800-120-1001 ലും ലഭ്യമാണ് - മന്ത്രി ഡോ. ആർ ബിന്ദു