ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവ് തലസ്ഥാനത്ത് : 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
Uuu
ഫോട്ടോ എക്സിബിഷൻ 17 ന് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും*
*ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി 18, 19 തീയതികളിലായി തലസ്ഥാനത്ത് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ് സംഘടിപ്പിക്കും. ദ്വിദിന കോൺക്ലേവിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11.30 ന് മാസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും*.
*വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. മേയർ ആര്യാ രാജേന്ദ്രനും മാധ്യമ പ്രവർത്തക മായ ശർമയും മുഖ്യപ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ പി, കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിക്കും. വൈസ് പ്രസിഡന്റ് പി എം കൃപ, സംസ്ഥാന സെക്രട്ടറി ബിനിത ദേവസി എന്നിവർ സന്നിഹിതരാകും*. *ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് നന്ദി പറയും*.
*കോൺക്ലേവിനോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവർത്തകരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഫോട്ടോകളുടെ പ്രദർശനം ഫെബ്രുവരി 17 വൈകിട്ട് 5.30 ന് ടാഗോർ തീയേറ്ററിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും*.
*മാസ്‌കറ്റ് ഹോട്ടലിലെ കോൺക്ലേവിന്റെ ഉദ്ഘാടനത്തിനു ശേഷം ടാഗോർ തിയേറ്ററിലാണ് പാനൽ ചർച്ചകളും സെഷനുകളും നടക്കുക. ആദ്യ ദിനം ഉച്ചക്ക് 2.30 മുതൽ വാർത്തകളിലെ* *സ്ത്രീ, മാധ്യമങ്ങളിലെ ലിംഗസമത്വം എന്നീ വിഷയങ്ങളിൽ നടക്കുന്ന പാനൽ ചർച്ചകൾക്കുശേഷം വൈകിട്ട് കലാ സന്ധ്യയും അരങ്ങേറും. രണ്ടാം ദിനത്തിൽ നടക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലെ പാനൽ ചർച്ചയ്ക്കു ശേഷം വിവിധ സെഷനുകൾ നടക്കും. റാണ അയൂബ്, ലീന രഘുനാഥ്, മായ ശർമ, മീന കന്ദസ്വാമി, അനിത പ്രതാപ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ മാധ്യമ പ്രവർത്തകരും പാനൽ ചർച്ചകളിൽ പങ്കെടുക്കും.
സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും ജേണലിസം വിദ്യാർത്ഥികളും കോൺക്ലേവിൽ പങ്കെടുക്കും