എൻ.സി സി വാർഷിക പരിശീലന ക്യാമ്പ് ആരംഭിച്ചു
Sep 11, 2024, 18:34 IST
രണ്ടാം കേരള ബറ്റാലിയൻ എൻ.സി.സി-യുടെ വാർഷിക പരിശീലന ക്യാമ്പ് പാങ്ങോട് സൈനിക കേന്ദ്രത്തിൽ സെപ്റ്റംബർ 02 മുതൽ ആരംഭിച്ചു. 600 കേഡറ്റുുകൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഡ്രിൽ, ഫയറിംഗ്, മാനസിക പിരിമുറുക്കം, സൈബർ സെക്യൂരിറ്റി ദുരന്ത നിവാരണം, രോഗവിമുക്തി വ്യക്തിത്വ വികസനം തുടങ്ങിയ പരിശീലനങ്ങൾ നൽകി വരുന്നു. കൂടാതെ ഡൽഹിയിൽ 2025-ൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുക്കേണ്ട കേഡറ്റുകളുടെ തെരഞ്ഞെടുപ്പും, പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടന്നു വരുന്നു. ക്യാമ്പ് കമാൻണ്ടൻ്റ് കേണൽ ജയശങ്കർ ചൗധരി, ക്യാമ്പ് അഡ്ജ്യുഡന്റ് ബിനുകുമാർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.