മന്ത്രിമാർക്ക് പുതിയ ഇന്നോവ കാറുകൾ; 9.6 കോടി രൂപ അനുവദിച്ചു
Nov 13, 2026, 19:14 IST
മന്ത്രിമാർക്കും സർക്കാർ ഔദ്യോഗിക അതിഥികൾക്കുമായി 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ മന്ത്രിസഭ അനുമതി നൽകി. ഇതിനായി 9.6 കോടി രൂപയാണ് അനുവദിച്ചത്. 22 കാറുകൾ മന്ത്രിമാർക്കായും രണ്ടെണ്ണം ഔദ്യോഗിക അതിഥികൾക്കായും ഉപയോഗിക്കും.
നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കമുണ്ടെന്നും ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നത് ഔദ്യോഗിക യാത്രകളെ ബാധിക്കുന്നുണ്ടെന്നുമാണ് പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് സർക്കാർ നൽകുന്ന വിശദീകരണം.
നേരത്തെ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ വാഹനങ്ങളുടെ ശോച്യാവസ്ഥയും യാത്രാസൗകര്യവും പരിഗണിച്ചാണ് തീരുമാനം മാറ്റിയത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
