കണിയാപുരം രാമചന്ദ്രൻ അവാർഡ് വി.പി.ഉണ്ണികൃഷ്ണന്

 
UNNI

യുവകലാസാഹിതി യുടെ കണിയാപുരം രാമചന്ദ്രൻ അവാർഡ് വി.പി.ഉണ്ണികൃഷ്ണന്. വർഗ്ഗീയതയ്ക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് കണിയാപുരം രാമചന്ദ്രന്റെ പേരിൽ യുവകലാസാഹിതി അവാർഡ് ഏർപ്പെടുത്തീട്ടുള്ളത്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും വർഗ്ഗീതയ്ക്കെതിരെ ശക്തമായ നിലപാടുകളാണ് വി.പി.ഉണ്ണികൃഷ്ണന്റെതെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി.

 

ക്ഷീര കർഷകക്ഷേമ നിധി ബോർഡ് ചെയർമാൻ കൂടിയായ വി.പി.ഉണ്ണികൃഷ്ണൻ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമാണ്. മെയ് മാസം തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. അഡ്വ.സി.എ. നന്ദകുമാർ, ഷീലാ രാഹുലൻ, മഹേഷ് മാണിക്കം, എ.എം. റൈസ്, കെ.പി.ഗോപകുമാർ, എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.