നാട്ടുകാരുടെ മുന്നിലിട്ട് ഭാര്യയെ മർദ്ദിച്ചിട്ടും നടപടിയില്ല : ഫോർട്ട് എ.സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 
state human

നാട്ടുകാരുടെ മുന്നിലിട്ട് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ ഭാര്യ ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന ആരോപണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.


ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടത്.  മണക്കാട് കാലടി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി.  


ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നിനാണ് സംഭവമുണ്ടായത്.   മർദ്ദനം തടയാനെത്തിയ വയോധികയെയും ഭർത്താവ് സുനിൽകുമാർ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.  തുടർന്ന് ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദനം.


സുനിൽകുമാർ ഈ മാസം പതിനൊന്നിന് വിദേശത്ത് പോകാനിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.