ജർമ്മനിയിലേയ്ക്കുളള നഴ്സിങ്ങ് റിക്രൂട്ട്മെന്റ് :

നോർക്ക -സൗദി MoH റിക്രൂട്ട്മെന്റ്   ബംളൂരുവിൽ : സ്പെഷ്യലിസ്റ് ഡോക്ടർമാർക്കും, നഴ്‌സുമാർക്കും അവസരം
 
Roots

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് മാർച്ച് 10 വരെ അപേക്ഷ നൽകാം. നേരത്തേ മാർച്ച്  അറ് വ ആയിരുന്നു അവസാന തീയ്യതി . നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കാണ് അവസരം. 

ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്‍റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

ബി.എസ്.സി നഴ്സുമാർക്ക് പ്രവർത്തി പരിചയം നിർബന്ധമല്ല. എന്നാൽ ജനറൽ നഴ്സിംഗ് പാസായവർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍,മൂന്ന് വര്‍ഷമോ അതിനുമുകളിലോ പ്രവര്‍ത്തി പരിചയമുള്ളവര്‍,ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍,തീവ്രപരിചരണം/ജറിയാട്രിക്സ് കാർഡിയോളജി/ജനറൽ വാർഡ് സർജിക്കൽ- മെഡിക്കൽ വാർഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓർത്തോപീഡിക്സും അനുബന്ധ മേഖലകളും/ഓപ്പറേഷൻ തീയേറ്റർ/ സൈക്യാട്രി എന്നീ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ നേരിട്ട് ക്ലാസിന് ഹാജരാകാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്നവരോ, സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.  അപേക്ഷകർ കഴിഞ്ഞ ആറു മാസമായി ഇന്ത്യയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്‍റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച്  അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷയോടൊപ്പം CV, ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്, German Language Certificate, രജിസ്ട്രേഷൻ, മേൽപ്പറഞ്ഞ ഡിപ്പാർട്ടുമെന്റുകളിൽ എക്സ്പീരിയൻസ് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവ സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. 
സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത  പ്രവർത്തി പരിചയം ആവശ്യമില്ല.

 നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ്‌  സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2  വർഷത്തെ പ്രവൃത്തി പരിചയവും  നിർബന്ധമാണ്.  നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. 
പ്ലാസ്റ്റിക് സർജറി / കാർഡിയാക്/  കാർഡിയാക് സർജറി/  എമർജൻസി/ ജനറൽ പീഡിയാട്രിക്/ ICU/ NICU/ ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി/ ഓർത്തോപീഡിക്‌സ് / PICU/ പീഡിയാട്രിക് ER എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ്. 
മുതിർന്നവർക്കുള്ള ER, AKU, CCU, ക്ലിനിക്കൽ ഇൻസ്ട്രക്ടർ, മെച്ചപ്പെടുത്തൽ (നഴ്‌സിംഗ് ഗുണനിലവാരം), തീവ്രപരിചരണ യൂണിറ്റ് (ICU), ലേബർ & ഡെലിവറി, മെറ്റേണിറ്റി ER, മെറ്റേണിറ്റി ജനറൽ, മെഡിക്കൽ & സർജിക്കൽ, മെഡിക്കൽ & സർജിക്കൽ ടവർ, NICU, ഓപ്പറേഷൻ തിയേറ്റർ (OT/OR ), പീഡിയാട്രിക് ഇആർ, പീഡിയാട്രിക് ജനറൽ, പിഐസിയു, wound ടീം, മാനുവൽ ഹാൻഡ്ലിംഗ്, IV ടീം എന്നീ  വിഭാഗങ്ങളിലാണ് നഴ്സുമാരുടെ  ഒഴിവുകൾ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  നോർക്ക  റൂട്സിന്റെ  www.norkaroots.org ,  www.nifl.norkaroots.org എന്നീ വെസൈറ്റുകളിൽ നൽകിയിട്ടുള്ള ലിങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്‌.    ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട്  സൈസ് ഫോട്ടോ (JPG ഫോർമാറ്റ് ) എന്നിവ ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ശമ്പളം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്  ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ തീയതി  വെന്യു  എന്നിവ അറിയിക്കുന്നതാണ്. മാർച്ച് 11 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന്  നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 
സംശയനിവാരണത്തിന് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം)  ബന്ധപ്പെടാവുന്നതാണ്.  നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും www.norkaroots.org വിവരങ്ങൾ ലഭിക്കുന്നതാണ്. നോർക്ക റൂട്സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണ്.