മയക്കുമരുന്നിനെതിരെ മാതൃ ദിനത്തിൽ മാനവീയം വീഥിയിൽ അമ്മമാർ ഒന്നിച്ചു. മയക്കുമരുന്നിനെതിരെ മാതൃ ദിനത്തിൽ മാനവീയം വീഥിയിൽ അമ്മമാർ ഒന്നിച്ചു.

യുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ മാതൃദിനത്തിൽ തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ ലവ് യു മാം എന്ന
ലഹരി വിരുദ്ധ പരിപാടിയിൽ അമ്മമാർ ഒന്നിച്ചു.
അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎയുടെനേതൃത്വത്തിൽപ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (VYBe)വും ,വിമൻസ് എംപവര്മെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യ ( WHI )യും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കലാമണ്ഡലം ശ്രീമതി. വിമല മേനോൻ്റെ അദ്ധ്യക്ഷതയിൽ പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ് നിർവ്വഹിച്ചു.
ശ്രീമതി. മെറിൻ ജോസഫ് ഐ പി എസ് ലഹരി വിരുദ്ധ സന്ദേശം നൽകി.
പ്രമുഖ നർത്തകിയും സിനിമ താരവുമായ ശ്രീമതി. വിന്ദുജാ മേനോൻ, ,ഡബ്ല്യൂ . എച്ച് .ഐ ചെയർപേഴ്സൺ ഡോക്ടർ.വിജയലക്ഷ്മി ,സൈക്കോളജിസ്റ്റു ഡോക്ടർ വാണി ദേവി, എസ് .കെ ഹോസ്പിറ്റൽ ചീഫ് പീഡിയാട്രീഷ്യൻ ഡോക്ടർ .മീന കൃഷ്ണൻ തുടങ്ങിയവർ മാതൃദിനാശംസകൾ നേർന്നു.
സെറിബ്രൽ പാൾസി ബാധിച്ച മകൻ മേധജ് കൃഷ്ണയെസാഹിത്യകാരനാക്കിയ അമ്മ ശ്രീമതി. രശ്മി ടീച്ചറെയും മകനെയും ചടങ്ങിൽ വെച്ച് മെറിൻ ഐപി എസും വിന്ദുജാമേനോനും ആദരിച്ചു.
ലവ് യു മാം എന്ന പരിപാടിയോട് അനുബന്ധിച്ചു കീബോർഡ് മാന്ത്രികൻ കൂട്ടിക്കൽ സുമേഷിന്റെ നേതൃത്വത്തിലുള്ള തീവ്ര എന്ന മ്യൂസിക്കൽ ബാൻഡിന്റെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മാഡ് 2025 എന്ന മ്യൂസിക്കൽ ബാൻഡ് പെർഫോമൻസും നടന്നു.