തീരസംരക്ഷണ സേനാ ദിനത്തോടനുബന്ധിച്ച് "കടലിൽ ഒരു ദിവസം" പരിപാടി സംഘടിപ്പിച്ചു

 
defence

 48-ാമത് തീരസംരക്ഷണ സേനാ ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ "കടലിൽ ഒരു ദിവസം" എന്ന പരിപാടി ഇന്ന് (17 ഫെബ്രുവരി 2024) സംഘടിപ്പിച്ചു.  കേരള സർക്കാർ, കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവർത്തകരും ഔദ്യോഗിക അതിഥികളായി പങ്കെടുത്തു.വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്‌റ്റേഷൻ കമാൻഡർ, കമാൻഡൻ്റ് ജി ശ്രീകുമാർ കോസ്റ്റ് ഗാർഡിൻ്റെ പ്രവർത്തനങ്ങളും രക്ഷാ പ്രവർത്തനങ്ങളും വിശദീകരിച്ചു.

defence

 കോസ്റ്റ് ഗാർഡിൻ്റെ അനഗ്, ആര്യമാൻ, ഊർജ ശ്രോത്, സി-427, സി-441 എന്നീ അഞ്ച് കപ്പലുകളും ഒരു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററും (ALH) ഈ പരിപാടിയിൽ പങ്കെടുത്തു.  4060 ബൊഫോഴ്‌സ് തോക്കും മോട്ടോർ തോക്കും ഉപയോഗിച്ചുള്ള വെടിവയ്പ്പും രക്ഷാപ്രവർത്തന രീതികളും കടലിൽ പ്രദർശിപ്പിച്ചത് ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും ഒരുപോലെ ആകർഷിച്ചു.   വിഴിഞ്ഞത്ത് രണ്ട്  ഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് കോസ്റ്റ് ഗാർഡ് കപ്പലുകളിലായി ഏകദേശം 300 ഓളം പേർ  പങ്കെടുത്തു.

 ഈ അഭ്യാസത്തിനായി കൊച്ചിയിൽ നിന്നും ആര്യമാൻ, ഊർജ ശ്രോട്ട്,  എന്നീ രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകളും ഒരു ഹെലികോപ്റ്റരും എത്തി.