സ്വിഗ്ഗിയില്‍ ഓണ ഓഫറുകള്‍

 
swig
ഉപഭോക്താക്കള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കുമായി സ്വിഗ്ഗി ഓണാഘോഷം നടത്തുന്നു.  ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 31 വരെ 349 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 150 രൂപ ഇളവും മറ്റ് സമ്മാനങ്ങളും ലഭിക്കും. ഓണസദ്യ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ സ്വിഗ്ഗി  കേരളത്തിലെ പ്രമുഖ റസ്റ്റോറന്റുകളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. സ്വിഗ്ഗി ഡെലിവറി പാര്‍ട്‌ണേഴ്‌സിനായി സംഘടിപ്പിക്കുന്ന 'പൊന്നോണം 23' മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കായി റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, മിക്സര്‍ ഗ്രൈന്‍ഡറുകള്‍, ഡിന്നര്‍ സെറ്റുകള്‍, ഹെല്‍മെറ്റുകള്‍, പവര്‍ ബാങ്കുകള്‍,ഗിഫ്റ്റ് വൗച്ചറുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായി സ്വിഗ്ഗി പടകളി എന്ന പ്രചാരണ ചിത്രവും പുറത്തിറക്കി.