പ്രതിപക്ഷ എം.പി.മാർ ഇന്ന് പാർലമെന്റ് മന്ദിരത്തിനു ചുറ്റും മനുഷ്യചങ്ങല തീർത്തു.
Thu, 16 Mar 2023

അദാനി ഗ്രൂപ്പിന്റെ കുംഭകോണത്തെ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ട് ഇത്രനാളുകളായിട്ടും ED യോ ആദായനികുതി വകുപ്പോ മറ്റ് അന്വേഷണ ഏജൻസികളോ ഒരന്വേഷണവും നടത്താതെ അവരെ വെള്ളപോശാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇതു സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ദിനം പ്രതിയെന്നോണം പ്രതിപക്ഷ പാർട്ടി നേതാക്കളെ EDയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന കേന്ദ്രസർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ കക്ഷികൾ എല്ലാം ചേർന്ന് പാർലമെന്റ് വളഞ്ഞ് മനുഷ്യചങ്ങല തീർത്തത്