സഭയിൽ പ്രതിപക്ഷ പ്രതിഷേധം

കറുത്ത ഷർ‌ട്ട് ധരിച്ച് എംഎൽഎമാർ
 
saba
saba

നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ മാത്യു കുഴൽനാടനും ഷാഫി പറമ്പിലും കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്.

നികുതി ഭാരവും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയും ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ഭയമുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നുള്ള പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം മുഴക്കി.

ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇത്തവണയും ചോദ്യോത്തരവേള ചിത്രീകരിക്കാൻ മാധ്യമങ്ങളെ അനുവദിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയച്ചിരുന്നു. സഭാ ടിവിയും പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കി.