പാലക്കാട് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു

സംഭവം അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ
 
obit

ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. പനയൂർ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെയായിരുന്നു സംഭവം. ശ്രീജിത്തിന്‍റെ 4 സുഹൃത്തുക്കൾക്കും കുത്തേറ്റു. പ്രതി പനയൂർ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഥിരമായി മദ്യപിച്ച് മാതാപിതാക്കളുമായി വഴക്കിടുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മാതാപിതാക്കളുമായി തർക്കത്തിലേർപ്പെട്ട ജയദേവൻ ശ്രീജിത്തിനും സുഹൃത്തുക്കൾക്കും നേരെ തിരിയുകയായിരുന്നു. ശ്രീജിത്തിനെ ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.