പാങ്ങോട് സൈനിക ആശുപത്രി 'ആത്മഹത്യാ പ്രതിരോധ ദിനം' സംഘടിപ്പിച്ചു

 
army

ആത്മഹത്യാനിരക്കും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും വർദ്ധിക്കുന്നത് വളരെ ആശങ്കാജനകമാണ്.  ലോക ആത്മഹത്യാ നിവാരണ ദിനത്തിന്റെ ഭാഗമായി, തിരുവനന്തപുരത്തെ സൈനിക ഹോസ്പിറ്റൽ ഇന്ന് (18 സെപ്തംബർ 2023) പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ "AAO BAAT KAREN" (നമുക്ക് സംസാരിക്കാം) സംരംഭം ആരംഭിച്ചു.  മെഡിക്കൽ ഓഫീസറായ ക്യാപ്റ്റൻ ഐശ്വര്യ, പരിശീലനം ലഭിച്ച സൈക്കോളജിക്കൽ കൗൺസലർ ലെഫ്റ്റനന്റ് കേണൽ സുഷ എന്നിവർ മുഖ്യ പ്രഭാഷണവും, സൈനികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 

army

 സൈന്യത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും  കുടുംബങ്ങളിൽ നിന്നുമുള്ള അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു കമ്മ്യൂണിറ്റി ഹെൽപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.  24×7 പ്രവർത്തിക്കുന്ന ഒരു സമർപ്പിത ടെലിഫോണും ലഭ്യമാക്കിട്ടുണ്ട്. ഈ കമ്മ്യൂണിറ്റി ഹെൽപ്പ് ഗ്രൂപ്പിന്റെ ഉദ്ദേശം, വിവിധ കാരണങ്ങളാൽ അനാവശ്യ സമ്മർദത്തിന് വിധേയരാകുകയും സാഹചര്യം തരണം ചെയ്യാൻ സഹായം ആവശ്യമുള്ള ഏതെങ്കിലും സൈനികനെയോ കുടുംബത്തെയോ കുട്ടികളെയോ സഹായിക്കുക എന്നതാണ്.   രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനും, ഉപദേശവും  തുടർമാർഗനിർദേശവും ലഭിക്കാനായി അവർ ചെയ്യേണ്ടത് ബന്ധപ്പെട്ട നമ്പറിൽ വിളിക്കുക എന്നതാണ്.  ശ്രദ്ധിക്കേണ്ട കാര്യം, ഈ കമ്മ്യൂണിറ്റി ഹെൽപ്പ് ഗ്രൂപ്പുമായി ബന്ധപ്പെടുന്ന വ്യക്തികളുടെ ഐഡന്റിറ്റി രഹസ്യമായിരിക്കും.  സായുധ സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും വിമുക്തഭടന്മാർക്കും മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.