പന്ന്യൻ രവീന്ദ്രനെ ഹൃദയത്തിലേറ്റികഴക്കൂട്ടം

 
cpi

എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കഴക്കൂട്ടത്ത് ഉജ്വല സ്വീകരണം. രാവിലെ അരുവിക്കരക്കോണത്ത് നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് പേർ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് ആവേശകരമായ വരവേൽപ്പ് നൽകി. കടകംപള്ളി സുരേന്ദ്രൻ MLA, സി.ലെനിൻ, ചന്തവിളമധു, ഡി.രമേശൻ, തുണ്ടത്തിൽ അജി തുടങ്ങിയവർ സ്ഥാനാർത്തിക്കൊപ്പം ഉണ്ടായിരുന്നു..വാദ്യമേളങ്ങളുടേയും വെടിപ്പടക്കത്തിൻ്റേയും, അകമ്പടിയോടെ സ്ഥാനാർത്ഥിക്ക് വിവി‌ധ കേന്ദ്ര ളിൽ സ്ഥാനാർത്ഥിയെ വരവേറ്റു. പര്യടന പരിപാടി ജവഹർ കോളനിയിൽ സമാപിച്ചുവിവിധ കേന്ദ്രങ്ങളിൽ ആർ.എസ് ജയൻ, പി കെ സാം, അർഎസ്.രാഹുൽ രാജ്,അൽ ജിഹാൻ, ശരൺ ശശാങ്കൻ, പി.എസ്.ആൻ്റസ് തുടങ്ങിയവർ പ്രസംഗിച്ചു.