പാസ്വ തിരുവനന്തപുരം ജില്ല സമ്മേളനം സംഘടിപ്പിച്ചു

 
muz

ഫാർമസ്യൂട്ടിക്കൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഫീൽഡ് മാനേജർമാരുടെ ഉന്നമനത്തിനും തൊഴിലവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാസ്വ (ഫാർമസ്യൂട്ടിക്കൽ ആൻഡ് സെയിൽസ് മാനേജേർസ് വെൽഫെയർ അസ്സോസ്സിയേഷൻ) തിരുവനന്തപുരം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ സതീഷ്​ കു​മാർ ഉദ്​ഘാടനം ചെയ്തു.തൊഴിൽ രംഗത്തെ വിവിധ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി സംഘടിപ്പിക്കുന്ന സംസ്​ഥാന സമ്മേളനത്തിന്​ മുന്നോടിയായാണ്​ പരിപാടി നടന്നത്​.


തൊഴിലിടങ്ങളിലെ അന്യായ വിലക്കുകൾ അവസാനിപ്പിക്കുക, പ്രവേശന ഫീസുകൾ റദ്ദാക്കുക, മാനേജർമാരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, ഓൺലൈൻ വിൽപനയുടെ അർഹതപ്പെട്ട ക്രെഡിറ്റ് വിപണന തൊഴിലാളികൾക്ക് നൽകുക, മാനേജർമാരുടെ തൊഴിൽ സംരക്ഷണവും മിനിമം വേതനവും ഉറപ്പാക്കുക, ഔഷധങ്ങളുടെയും കൺസ്യൂമർ ഉത്പന്നങ്ങളുടെയും വിപണനം സുരക്ഷിതവും സുതാര്യവുമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വിവിധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു വരുന്ന പാസ്വയുടെ സംസ്ഥാന സമ്മേളനം മെയ്​ 19നാണ്​.


2009ൽ രൂപവത്​ക്കരിച്ച പാസ്വ 2016ന്​ രജിസ്റ്റർ ചെയ്ത്​ ജീവനക്കാരുടെ വിവിധ സേവന വേതന വ്യവസഥകൾക്കു വേണ്ടി പ്രവർത്തിച്ചുവരുന്നു. തൊഴിൽപരമായ അനീതികൾക്ക് ഇരയാകുന്ന ഫീൽഡ് മാനേജർമാർക്ക് ധാർമ്മികമായും നിയമപരമായും പിന്തുണ നൽകുക, തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ പുതിയ ജോലി കണ്ടെത്താൻ സഹായിക്കുക, തടഞ്ഞു വെക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കുക എന്നിവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനം. അതിക്രമങ്ങൾക്കിരയാകുന്ന ഫീൽഡ് മാനേജർമാർക്ക് നിയമ സഹായം ഉറപ്പുവരുത്തുന്ന ലീഗൽസെൽ ഉൾപ്പെടെ പിന്നീടുണ്ടായി. അംഗങ്ങളെയും കുടുംബാംഗങ്ങളെയും ആദരിക്കുക, അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തികമായി സഹായിക്കുക, നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക, അശരണർക്ക് ഭക്ഷണവും വസ്ത്രവും നൽകുക തുടങ്ങിയ സാമൂഹ്യ സുരക്ഷാ മേഖലകളിലും ഇപ്പോൾ സജീവ സാന്നിദ്ധ്യമാണ്​ പാസ്വ.ജില്ല സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമ, സീരിയൽ നടൻ കൃഷ്ണൻ നായർ നെയ്യാറ്റിൻകര, പാസ്വ സംസ്ഥാന ഉ​പദേശ്​ടാവ്​ വി.എസ്​. ഗോപകുമാർ എന്നിവർ സംസാരിച്ചു. യൂനിറ്റ്​ സെക്രട്ടറി എച്ച്​. സുനിൽ സ്വാഗതവും എ. ശ്രീദേവൻ നന്ദിയും പറഞ്ഞു.