ലോകായുക്തയുടെ ഔചിത്യം ജനങ്ങൾ വിലയിരുത്തും

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും?
 
sasi

ലോകായുക്ത  എന്ന സംവിധാനത്തെയല്ല,  മറിച്ച് ലോകായുക്തയുടെ നടപടികളെയാണ് വിമർ ശിച്ചത്. ലോകയുക്തയിൽ  വിശ്വാസമുള്ളത് കൊണ്ടാണ് അഞ്ചുവർഷങ്ങൾക്കു മുമ്പ് ഫയൽ ചെയ്ത ഹർജി തീർപ്പാക്കുന്നതിന് വാദം നടക്കുന്ന ദിവസങ്ങളിൽ നിരന്തരം ഹാജരായിരുന്നത്.

 എന്നാൽ 2019ൽ ലോകായുക്തയുടെ  മൂന്ന് അംഗ ബെഞ്ച് തീർപ്പ് കൽപ്പിച്ച  ഹർജിയുടെ മെയിൻറ്റെനൻസ്( നിലനിൽപ്പ് )  പരിശോധിക്കാൻ വീണ്ടും തീരുമാനിച്ചതിനാലാണ്  റിവ്യൂ ഹർജി ഫയൽ ചെയ്തത്.  അതിനെ വ്യക്തിപരമായ അധി ക്ഷേപമായി കാണേണ്ടതില്ല.

 മുഖ്യമന്ത്രി വിളിച്ചുചേർത്ത  ഇഫ്താർ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത് സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ്. സ്നേഹിതരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അല്ലാതെ മറ്റാരിൽ നിന്നും സമ്മാനങ്ങളോ ആധിത്യ മര്യാദയോ സ്വീകരിക്കാൻ പാടില്ലെന്നിരിക്കെ, ഈ നിർദ്ദേശങ്ങൾ മറികടന്ന്, മുഖ്യമന്ത്രിക്കെതിരായ  കേസ് സജീവ പരിഗണനയിലിരിക്കെ അതിഥിമാരായി ഇവർ പങ്കെടുത്തതിലെ അനൗചിത്യമാണ് വിമർ ശിക്കപ്പെട്ടത്.

 മുൻ മന്ത്രി കെ. ടി. ജലീൽ മ്ലേച്ഛമായ ഭാഷയിൽ ലോകായുക്തയെ പരസ്യമായി വിമർശിച്ചിട്ടും  മറിച്ച് ഒരക്ഷരംഉരിയാടാത്ത ലോകായുക്ത,തന്റെ നടപടികളിലെ  ക്രമക്കേട് ചൂണ്ടിക്കാട്ടി വിമർശിച്ച ഹർജ്ജിക്കാരനെ ഓപ്പൺ കോടതിയിൽ പരസ്യമായി പേപ്പട്ടിയെന്ന് അധിക്ഷേപിച്ചതിന്റെ ഔചിത്യം ജനങ്ങൾ വിലയിരുത്തും.പേപ്പട്ടി ഹർജ്ജി ക്കാരെന്റെതായാലും, ലോകയുക്തയുടെ തായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലികൊല്ലുകയാണ് വേണ്ടത്.