പുതുവത്സര തലേന്ന് രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

 
pump

ഡിസംബര്‍ 31 രാത്രിയില്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടന പ്രസിഡന്റ് ടോമി തോമസ് പറഞ്ഞു.

പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു