ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞ് പിണറായി വിജയൻ

ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

 
OC C M

കടുത്ത പനിബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദർശകർക്ക് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ന്യൂമോണിയ ബാധയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് അദ്ദേഹത്തെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛന്‍റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് മകൻ ചാണ്ടി ഉമ്മൻ പിന്നീട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേസമയം നിംസിലെ ന്യൂമോണിയക്കുള്ള ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

അർബുദ ബാധിതനായി ചികിത്സയിലുള്ള ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നായിരുന്നു റിപ്പോർട്ട്.  ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. എന്നാല്‍ ഇതിനിടെ പനിബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.