അന്‍വറിൻ്റെ രാഹുലിനെതിരായ തരംതാണ പ്രസ്ഥാവനയെ ന്യായീകരിച്ച പിണറായി വിജയൻ്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല

 
ramesh
ramesh

 രാഹുല്‍ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്‌ളേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.