കെ.എസ് യു പ്രവർത്തകരെ മർദ്ധിച്ച പോലീസ് നടപടി ബോധ പൂർവ്വമെന്ന്: രമേശ് ചെന്നിത്തല

 
ramesh

കെ.എസ് യു വിൻ്റെ ഡി ജി പി ഓഫീസ് മാർച്ചിനിടെ  പ്രവർത്തകരെ മുഗീയമായി മർദ്ധിച്ച പോലീസ് നടപടി ബോധ പൂർവ്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു മുഖ്യrത്രിയുടെ ഭാഷയിൽ പറഞ്ഞാൽ മൃഗീയമായ രക്ഷാപ്രവർത്തനമാണ് മാർച്ചിനിടെ ചില പോലീസ് കാർ നടത്തിയത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിലക്കിയിട്ടും ചിലർ അരിശം തീരാതെ തല്ലുന്നുണ്ടായിരുന്നു

പോലീസ്കാർ പലരും നിലവിട്ടാണ് പെരുമാറിയത് വനിതാ പ്രവർത്തകരെയും വെറുതെ വിട്ടില്ല. എംഎൽഎമാരെപ്പോലും ആവേശത്തോടെ തല്ലുന്ന കാഴ്ചയാണ് പോലീസ് ആസ്ഥാനത്തിനു മുന്നിൽ കണ്ടത് .ഇവരെക്കെ പോലീസ് തന്നെയാണോ?  സമരത്തിനിടയിൽ സി ഐ ടി യു ക്കാരെ കടത്തിവിട്ടത് ആരാണു. ഇക്കാര്യങ്ങളിൽ ദുരൂഹതയുണ്ട്
   
ഇത്തരം പ്രാകൃതപോലീസ് നടപടി  പോലീസ് ആക്ടിനു തന്നെ എതിരാണ് ഇത്തരക്കാരെ പോലീസിൽ വെച്ച് പൊറിപ്പിക്കരുത് 
പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പറഞ്ഞു