മഹിള കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് സംഘർഷം

 
jebi

 മഹിള കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീസ് സംഘർഷം സുഷ്ടിച്ചു നാലു വട്ടം ജലപീരങ്കി പ്രയോഗിച്ച പോലീസ് മനപൂർവ്വം കുഴപ്പമുണ്ടാക്കുകയായിരുന്നു. പോലീസ് ബലപ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനക്ക് പരുക്കേറ്റു. ഇവരെ ജനറൽ' ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 


ലീനയെ പോലീസ് തള്ളിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് ജെബി മേത്തർ എം.പി. കുറ്റപ്പെടുത്തി. മാർച്ച് കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ക്രാഫ്റ്റ് മാഷായ ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കികൊണ്ടിരിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു. അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

jibe


സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പോലീസ് നിർത്തിയില്ലെങ്കിൽ സമരം ക്ലീഫ് ഹൗസിന് മുന്നിലേക്ക് മാറ്റുമെന്ന് ജെബി മേത്തർ പറഞ്ഞു. മാത്യു കുഴൽനാടൻ എം.എൽഎ ജില്ല പ്രസിഡണ്ട് ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.