പോലീസ് സഹകരണ സംഘം സ്കൂൾ ബസാർ പ്രവർത്തനമാരംഭിച്ചു

 
vasavan

തിരുവനന്തപുരം പോലീസ് സഹകരണ സംഘം സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സ്കൂൾ പഠനോപകരണ വിപണനമേളയായ സ്കൂൾ ബസാർ ബേക്കറി ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ ബസാർ ഉദ്‌ഘാടനം ചെയ്തു. പൊതുവിപണികളിലെ ചൂഷണം തടയിടുന്നതിനും വിലക്കുറവ് ഉറപ്പുവരുത്താനും സഹകരണ സ്ഥാപനങ്ങളുടെ ഇടപെടൽ സാധാരണക്കാർക്ക് ഏറെ സഹായകരമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.  തിരുവനന്തപുരം റേഞ്ച് ഡി ഐ ജി, ആർ. നിശാന്തിനി ആദ്യവില്പന നിർവഹിച്ചു. 

       സംഘം പ്രസിഡന്റ് ജി. ആർ.അജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, സിറ്റി ഏ.ആർ.ക്യാമ്പ് കമാൻഡൻ്റ് ഡി.അശോക് കുമാർ, എസ്.എ.പി. കമാൻഡൻ്റ് സോളമൻ.എൽ., സഹകരണ വകുപ്പ് അസി. രജിസ്ട്രാർ സി.സുരേഷ് കുമാർ, പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ..എസ് ചന്ദ്രാനന്ദൻ, ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മണികണ്ഠൻ നായർ, ലാഡർ സഹകരണ സംഘം പ്രസിഡന്റ് വിജയകൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. സംഘം വൈസ് പ്രസിഡന്റ് ആർ. ജി ഹരിലാൽ സ്വാഗതവും സെക്രട്ടറി എസ്.സിന്ധു നന്ദിയും രേഖപ്പെടുത്തി.  

ബേക്കറി ജംഗ്ഷനിൽ റിസർവ്‌ ബാങ്കിന് എതിർവശമുള്ള  ശ്രീധന്യ ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്ന സ്കൂൾ ബസാറിൽ പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, യൂണിഫോം തുണിത്തരങ്ങൾ, സ്കൂൾ ഷൂസുകൾ, കുടകൾ, ലഞ്ച് ബോക്സ്, പഠനോപകരണങ്ങൾ തുടങ്ങിയവ പൊതുവിപണിയെക്കാൾ വിലക്കുറവിൽ ലഭിക്കും.