മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തെ സഹായിച്ച് പോലീസ് സഹകരണ സംഘം

 
police

സർവീസിൽ ഇരിക്കെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഏർപ്പെടുത്തിയ കുടുംബ സഹായനിധി വിതരണം ചെയ്തു. കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം പ്രസിഡണ്ടും ഇന്റലിജൻസ് മേധാവിയുമായ എഡിജിപി മനോജ് എബ്രഹാം ഐപിഎസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഡോ.ഷേയ്ക്ക് ദർവ്വേഷ് സാഹെബ് ഐപിഎസ് അപകടത്തിൽ മരണപ്പെട്ട അജയകുമാർ , ഹിരൺരാജ് എന്നിവരുടെ കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് തുകയും അകാലത്തിൽ വിടപറഞ്ഞ ലാൽ ,അനിൽകുമാർ എന്നിവരുടെ കുടുംബങ്ങൾക്ക് സിപിഎഎസും വിതരണം ചെയ്തു.


സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചകിലം ഐപിഎസ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ആർ പ്രശാന്ത് ,കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വി പ്രദീപൻ, ജോയിൻറ് സെക്രട്ടറി എം എം അജിത്കുമാർ,കെ പി ഒ എ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ,തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് ഡി ഷിബുകുമാർ, സിറ്റി ജില്ല സെക്രട്ടറി എസ് എസ് ജയകുമാർ, കെപിഎ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് ടി വിജു ,സിറ്റി ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കേരള പോലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡണ്ടും കെ പി ഒ എ സംസ്ഥാന സെക്രട്ടറിയുമായ സി ആർ ബിജു സ്വാഗതവും സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ കെ ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി.