കോൺഗ്രസ് പ്ലീനറി സമ്മേളനം; പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന് അവതരിപ്പിക്കും

 
congress
റായ്പൂരില്‍ വെള്ളിയാഴ്ച തുടക്കം കുറിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും. സാമ്പത്തികം, വിദേശ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സമാനമനസ്‌കരുമായി യോജിച്ച് പ്രവര്‍ത്തിക്കുക എന്ന നിര്‍ദേശമാകും പ്രമേയത്തില്‍ ഉയര്‍ത്തുക.


വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മതേതര കക്ഷികളുമായി യോജിച്ച് പോകാമെന്ന നിര്‍ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും.
പാര്‍ട്ടി അദ്ധ്യക്ഷനാക്കി തെരഞ്ഞെടുത്ത ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗയെുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ സമ്മേളനമാണിത്. പതാക ഉയര്‍ത്തലിന് ശേഷം 10.30 യോടെ ഖാര്‍ഗെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. നന്ദി രേഖപ്പെടുത്തി മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രവര്‍ത്തകരോട് സംസാരിക്കും.

അതേസമയം പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തിക് ചിതംബരം രംഗത്തെത്തി.  തെരഞ്ഞെടുപ്പ് വേണ്ടെന്നത് കൂട്ടായ തീരുമാനമല്ല. നാമനിര്‍ദേശ രീതിക്കെതിരെ എതിര്‍പ്പകൾ ഉയര്‍ന്നിരുന്നു. പ്രവർത്തക സമിതിയിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും കാർത്തിക് ചിതംബരം പ്രതികരിച്ചു.
ഛത്തീസ് ഗഡിലെ റായപൂരില്‍ നടക്കുന്ന 85 മത് പ്ലീനറി സമ്മേളനത്തിനാണ് വെള്ളിയാഴ്ച തുടക്കം കുറിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ 15,00 പ്രതിനിധികളാണ് പങ്കെടുത്തത്. പൊതു സമ്മേളനത്തോടെ നാളെ പ്ലീനം അവസാനിക്കും..